Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flowers Bloom

Wayanad

വ​യ​നാ​ടി​ന്‍റെ അ​യ​ൽ​പ​ക്ക​ത്ത് വി​രി​യു​ന്ന​ത് പൂ​ക്ക​ൾ മാ​ത്ര​മ​ല്ല, മി​ക​ച്ച വ​രു​മാ​ന​വും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​വും നാ​ഗ​ർ​ഹോ​ൾ ക​ടു​വാ സ​ങ്കേ​ത​വും പി​ന്നി​ട്ട് ക​ർ​ണാ​ട​ക​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്പോ​ൾ ന​മ്മെ വ​ര​വേ​ൽ​ക്കു​ന്ന​ത് പൂ​ക്ക​ൾ പ​ര​വ​താ​നി വി​രി​ച്ച ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മ​ങ്ങ​ളാ​ണ്. മ​ധൂ​ർ, ക​ക്ക​ൽ​ത്തു​ണ്ടി, ഗു​ണ്ട​ൽ​പേ​ട്ട്, അ​ങ്ക​ള, ബേ​ഗൂ​ർ തു​ട​ങ്ങി ചെ​റു​ഗ്രാ​മ​ങ്ങ​ൾ. ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഇ​വി​ടം മ​റ്റൊ​രു ലോ​ക​മാ​യി മാ​റും. ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം മ​ഞ്ഞ​യും ഓ​റ​ഞ്ചും ചു​വ​പ്പും വെ​ള്ള​യും വ​യ​ല​റ്റും നി​റ​ഞ്ഞ പൂ​പ്പാ​ട​ങ്ങ​ൾ. കാ​റ്റി​ൽ ത​ലോ​ടു​ന്ന സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളും ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളും ഈ ​ഗ്രാ​മ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ന​ട്ടെ​ല്ലാ​ണ്.

കാ​ല​വ​ർ​ഷം മു​ന്നി​ൽ​ ക​ണ്ട് ആ​രം​ഭി​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ക്കു​ന്ന ഈ ​പൂ​ക്കാ​ല​ത്തി​നാ​യി ക​ർ​ഷ​ക​രു​ടെ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പേ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​ണ്ട്. വ​യ​നാ​ട്ടി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ചാ​ൽ മേ​യ് അ​വ​സാ​ന​വാ​ര​ത്തോ​ടെ പ​ച്ച​ക്ക​റി​ക​ളും ധാ​ന്യ​വി​ള​ക​ളും മാ​റ്റി​വ​ച്ച് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പൂ​കൃ​ഷി​യി​ലേ​ക്ക് തി​രി​യും. മ​ഴ കു​റ​വു​ള്ള ഈ ​മേ​ഖ​ല​യി​ലെ കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ന്‍റെ സ്വ​ഭാ​വ​വും ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളും പൂ​കൃ​ഷി​ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം.

ചെ​ണ്ടു​മ​ല്ലി നി​റ​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ​ത്തി​നും

ഗു​ണ്ട​ൽ​പേ​ട്ട് മേ​ഖ​ല​യി​ലെ പൂ​കൃ​ഷി​യി​ൽ ഏ​റ്റ​വും വ​ലി​യ വി​ഹി​തം ചെ​ണ്ടു​മ​ല്ലി​ക്കാ​ണ്. മ​ഞ്ഞ, ഓ​റ​ഞ്ച്, നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​ക​ൾ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ളി​ൽ ഈ ​മേ​ഖ​ല​യു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

മേ​യ് മാ​സ​ത്തി​ൽ വി​ത്തു​ക​ൾ പാ​കും. കാ​ള​ക​ളെ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ച്ച വ​യ​ലു​ക​ൾ പി​ന്നീ​ട് ട്രാ​ക്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കും. ജൂ​ണി​ൽ തൈ​ക​ൾ ന​ടും. അ​ര​മീ​റ്റ​ർ അ​ക​ല​ത്തി​ൽ ന​ടു​ന്ന​തി​ലൂ​ടെ വ​ള​ർ​ച്ച​യും വാ​യു​സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്കു​ന്നു. വി​ത്ത്, ജൈ​വ​വ​ളം, രാ​സ​വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ ക​ർ​ഷ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്നു. 60 മു​ത​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും. ഒ​രു ചെ​ടി​യി​ൽ നി​ന്ന് പ​ല​ത​വ​ണ പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി വ​രു​മാ​നം ല​ഭി​ക്കും.

ജ​ല​സേ​ച​നം വ​ള​രെ കു​റ​ച്ച് മ​തി എ​ന്ന​താ​ണ് ചെ​ണ്ടു​മ​ല്ലി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. മ​ഴ കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 10 മു​ത​ൽ 13 രൂ​പ​വ​രെ വി​ല ല​ഭി​ക്കു​ന്ന പൂ​ക്ക​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു. ചി​ല വ​ലി​യ പെ​യി​ന്‍റ് ക​ന്പ​നി​ക​ളും ക​രാ​ർ കൃ​ഷി​രീ​തി​യി​ൽ വി​ത്തും വ​ള​വും ിത​ര​ണം ചെ​യ്ത് വി​ള​വെ​ടു​പ്പി​ന് ശേ​ഷം പൂ​ക്ക​ൾ നേ​രി​ട്ട് ശേ​ഖ​രി​ക്കാ​റു​ണ്ട്.

സൂ​ര്യ​കാ​ന്തി എ​ണ്ണ​യ്ക്കാ​യു​ള്ള സ്വ​ർ​ണ​വി​ള

ഗു​ണ്ട​ൽ​പേ​ട്ട് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ൃഷി​ക​ളി​ലൊ​ന്നാ​ണ് സൂ​ര്യ​കാ​ന്തി. കാ​റ്റി​ന്‍റെ ദി​ശ​യും സൂ​ര്യ​പ്ര​കാ​ശ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​യ​ലു​ക​ളി​ൽ നി​ര​ക​ളാ​യി തൈ​ക​ൾ ന​ടു​ന്ന​ത്. ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള മ​ണ്ണി​ലാ​ണ് മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​ത്. വി​ത്ത് മു​ള​പ്പി​ച്ച് ഏ​ക​ദേ​ശം 20 മു​ത​ൽ 25 ദി​വ​സം പ്രാ​യ​മാ​യ തൈ​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ മാ​റ്റി​ന​ടു​ന്ന​ത്. അ​ര​മീ​റ്റ​ർ അ​ക​ല​ത്തി​ൽ ചെ​ടി​ക​ൾ ക്ര​മീ​ക​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ ക​ള​നീ​ക്കം ന​ട​ത്ത​ണം. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് മാ​ത്രം വെ​ള്ളം ന​ൽ​കും. അ​ധി​ക ജ​ല​സേ​ച​നം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മി​ക​ച്ച വി​ള​വി​ന് സ​ഹാ​യ​ക​ര​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ന​ട്ട​ശേ​ഷം 40-45 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ പൂ​ക്ക​ൾ വി​രി​യാ​ൻ തു​ട​ങ്ങും. പൂ​ർ​ണ​മാ​യി വി​രി​ഞ്ഞ പൂ​ക്ക​ൾ ഏ​ക​ദേ​ശം 15 ദി​വ​സം ചെ​ടി​ക​ളി​ൽ ത​ന്നെ നി​ർ​ത്തി സ്വാ​ഭാ​വി​ക​മാ​യി ഉ​ണ​ങ്ങാ​ൻ അ​നു​വ​ദി​ക്കും. തു​ട​ർ​ന്ന് പൂ​ത്ത​ല​ക​ൾ മു​റി​ച്ചെ​ടു​ത്ത് വി​ത്തു​ക​ൾ വേ​ർ​തി​രി​ക്കും. റൈ​സ് മി​ല്ലു​ക​ളി​ലെ പ്ര​ത്യേ​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ത്ത് ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ഒ​രു ഏ​ക്ക​റി​ൽ നി​ന്ന് ശ​രാ​ശ​രി 200 മു​ത​ൽ 300 കി​ലോ​ഗ്രാം വ​രെ വി​ത്ത് ല​ഭി​ക്കും.​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 50 രൂ​പ​വ​രെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു. നാ​ല് കി​ലോ​ഗ്രാം വി​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​ഗ്രാം സൂ​ര്യ​കാ​ന്തി എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കാം. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഒ​രു കി​ലോ​ഗ്രാം സൂ​ര്യ​കാ​ന്തി എ​ണ്ണ​യ്ക്ക് 300 രൂ​പ​യോ​ളം വി​ല ല​ഭി​ക്കു​ന്നു​ണ്ട്. കു​റ​ഞ്ഞ പ​രി​പാ​ല​ന​ച്ചെ​ല​വാ​ണ് സൂ​ര്യ​കാ​ന്തി കൃ​ഷി​യു​ടെ നേ​ട്ടം. മ​റ്റ് എ​ണ്ണ​വി​ള​ക​ളെ അ​പേ​ക്ഷി​ച്ച് രോ​ഗ​ബാ​ധ​യും കീ​ട​ശ​ല്യ​വും കു​റ​വാ​യ​തി​നാ​ലാ​ണ് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വാ​ടാ​മു​ല്ല​യ്ക്കും ആ​വ​ശ്യ​ക്കാ​രേ​റെ

ചെ​ണ്ടു​മ​ല്ലി​ക്കൊ​പ്പം വെ​ള്ള​യും വ​യ​ല​റ്റും നി​റ​ങ്ങ​ളി​ലു​ള്ള വാ​ടാ​മു​ല്ല​യും ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു. വി​വാ​ഹ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ, അ​ല​ങ്കാ​ര ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ഈ ​പൂ​ക്ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും പ്ര​തി​ദി​നം ലോ​റി​യു​ക​ളി​ലാ​ണ് പൂ​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് വ്യാ​പാ​രി​ക​ൾ നേ​രി​ട്ടെ​ത്തി പൂ​ക്ക​ൾ വാ​ങ്ങു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്. പൂ​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് വി​ല​യി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കും.

പൂ​ക്ക​ൾ വി​രി​യു​ന്പോ​ൾ ഉ​ണ​രു​ന്ന ഗ്രാ​മ​ങ്ങ​ൾ

വ​ർ​ഷം മു​ഴു​വ​ൻ വ​ലി​യ വ​രു​മാ​ന​മി​ല്ലാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ത്തെ പൂ​ക്കാ​ല​മാ​ണ് പ്ര​ധാ​ന വ​രു​മാ​ന്രോ​ത​സ്. പ്ര​കൃ​തി​യു​ടെ നി​റ​ങ്ങ​ൾ മാ​ത്രം അ​ല്ല, പ്ര​തീ​ക്ഷ​യും അ​ധ്വാ​ന​വും ചേ​ർ​ന്നാ​ണ് ഈ ​ഗ്രാ​മ​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും പൂ​ക്ക​ളെ വി​ള​യി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​ക​ർ​ണാ​ട​ക ഗ്രാ​മ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത് കാ​ലാ​വ​സ്ഥ​യും വി​പ​ണി​യും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി കൃ​ഷി​രീ​തി മാ​റ്റി​യാ​ൽ മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന സ​ത്യ​മാ​ണ്. കു​റ​ഞ്ഞ ജ​ല​ല​ഭ്യ​ത​യി​ലും മി​ക​ച് ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ പൂ​കൃ​ഷി​യെ വ​രു​മാ​ന​വി​ള​യാ​ക്കി മാ​റ്റി​യ ഇ​വ​രു​ടെ മാ​തൃ​ക കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന ഒ​ന്നാ​ണ്.

Latest News

Corehub Up